ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം വ്യാജം

ന്യൂഡൽഹി: സ്ഥലമിടപാടുകളുടെ ആധാരങ്ങൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന തരത്തിൽ പ്രചരിക്കുന്ന ഗസറ്റ് വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസിൽ പരാതി നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ജൂൺ 15ന് അണ്ടർ സെക്രട്ടറി ഒപ്പിട്ട വിധത്തിലാണ് വ്യാജ വിജ്ഞാപനം പ്രചരിച്ചത്.

ആഗസ്റ്റ് 14നകം ആധാറുമായി ആധാരങ്ങൾ ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്ഥലമിടപാടുകൾ ബിനാമിയാണെന്ന് കണക്കാക്കുമെന്നാണ് വ്യാജ വിജ്ഞാപനത്തിൽ പറയുന്നത്. ഒാൺലൈൻ, ദൃശ്യ മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.

  • facebook
  • googleplus
  • twitter
  • linkedin
  • linkedin
  • linkedin
Previous «
Next »

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു