അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

ന്യൂയോർക്ക്​: അമേരിക്കയിലെ അറ്റ്​ലാൻറ പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ഇന്ത്യക്കാരൻ മരിച്ചു.

അതുൽ കുമാർ ബാബുഭായ്​ പ​േട്ടലാണ്​ അമേരിക്കൻ എമിഗ്രേഷൻ ആൻറ്​ കസ്​റ്റംസ്​ എൻഫോഴ്​സമ​െൻറ്​ കസ്​റ്റഡിയിലിരിക്കെ മരിച്ചത്​.

ആവശ്യത്തിനുള്ള രേഖകൾ ഇല്ലെന്ന്​ ആരോപിച്ചാണ്​ അറ്റ്​ലാൻറ എമിഗ്രേഷൻ വിഭാഗം 58കാരനായ അതുലിനെ കഴിഞ്ഞ ആഴ്​ച കസ്​റ്റഡിയിലെടുത്തത്​.

ഹൃദയാഘാതം മൂലം ആശുപത്രിയിൽ വച്ചാണ്​ അതുൽ മരിച്ചതെന്ന്​ അധികൃതർ പറയുന്നു.

ഇക്വഡോറിൽ നിന്ന്​ മെയ്​ 10നാണ്​ അതുൽ അറ്റ്​ലാൻറ വിമാനത്താവളത്തിൽ എത്തിയത്​.

എന്നാൽ ആവശ്യമുള്ള രേഖകൾ ഇല്ലെന്നു കാട്ടി എമിഗ്രേഷൻ അധികൃതർ അതുലിനെ കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന്​ നടത്തിയ പ്രാഥമിക ​വൈദ്യപരിശോധനയിൽ ഇദ്ദേഹത്തിന്​ ഉയർന്ന രക്​ത സമ്മർദ്ദവും പ്രമേഹവും ഉണ്ടെന്ന്​ കണ്ടെത്തിയിരുന്നു.

രണ്ടു ദിവസം എമി​ഗ്രേഷൻ വിഭാഗത്തി​​െൻറ കസ്​റ്റഡിയിൽ വെച്ച ശേഷം വീണ്ടും പരിശോധനക്ക്​ കൊണ്ടുപോയപ്പോൾ ശ്വാസ സംബന്ധിയായ ബുദ്ധിമുട്ട്​ ക​െണ്ടത്തിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിൽ വച്ച്​ ഹൃദയാഘാതം മൂലം അദ്ദേഹം മരണപ്പെടുകയായിരുന്നെന്നാണ്​ അധികൃതർ പറയുന്നത്​.

  • facebook
  • googleplus
  • twitter
  • linkedin
  • linkedin
  • linkedin
Previous «
Next »

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു