തടവുശിക്ഷക്ക്​ വിധിക്കപ്പെട്ട എൻ.സി.പി എം.എൽ.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

തടവുശിക്ഷക്ക്​ വിധിക്കപ്പെട്ട എൻ.സി.പി എം.എൽ.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

മുംബൈ: തടവുശിക്ഷക്ക്​ വിധിക്കപ്പെട്ട എൻ.സി.പി എം.എൽ.എ പൊലീസുകാരനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്​.

മുംബൈയിലെ ബൈകുള ജയിലിനു മുന്നിൽ ​ സോലാപുർ എം.എൽ.എയായ രമേശ്​ കാദം പൊലീസുകാരനെ ചീത്തവിളിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തായിരിക്കുന്നത്​.

വൈദ്യപരിശോധനക്കായി  ജെ.ജെ ആശുപത്രിയിൽ എത്തിക്കാൻ രമേശ്​ കാദത്തെ ജയിലിനു പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക്​ പോകാനുള്ള വാഹനം ഗതാഗതകുരുക്കിൽപെട്ട്​ എത്തിയിട്ടില്ലെന്ന്​ അറിയിച്ചതോടെ എം.എൽ.എ അകമ്പടിക്കെത്തിയ പൊലീസുകാരോട്​ തട്ടികയറുകയായിരുന്നു.

‘‘ഞാൻ ആരാണെന്ന്​ നിങ്ങൾക്ക്​ അറിയില്ല.’’ –ക്ഷുഭിതനായ എം.എൽ.എ പൊലീസകാരനോട്​ കൈചൂണ്ടി ഭീഷണിപ്പെടുത്തി.

സംഭവം മൊബൈലിൽ പകർത്തുന്നതു കണ്ടിട്ടും എം.എൽ.എ ചീത്തവിളി നിർത്തിയില്ല. പൊലീസുകാരനെതിരെ അഴിമതികേസ്​ നൽകുമെന്നും രമേശ്​ പറഞ്ഞു.

​വാഹനം ഗതാഗതകുരുക്കിൽ പെട്ടതുകൊണ്ടാണ്​ വരാൻ വൈകുന്ന​തെന്ന്​ പൊലീസ​ുകാർ വിശദീകരിച്ചെങ്കിലും തന്നെ പുറത്ത്​ നിർത്തിപ്പിച്ചുവെന്ന്​ എം.എൽ.എ ചീത്തവിളിക്കുകയായിരുന്നു. പൊലീസുകാരനോട് കയർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എം.എൽ.എക്കെതിരെ അന്വേഷണം നടത്തുമെന്ന്ബി.ജെ.പി നേതാവ് കീർത്തി സൊമൈയ്യ വ്യക്തമാക്കി.

ഡെവലപ്പ്​മ​​െൻറ്​ കോർപറേഷനിൽ നിന്ന്​ 350 കോടിയുടെ അഴിമതി നടത്തിയ കേസിൽ 2015 ആഗസ്​റ്റിലാണ്​ എം.എൽ.എ രമേശ്​ കാദം തടവുശിക്ഷക്ക്​ വിധിക്കപ്പട്ടത്​.

മഹാരാഷ്ട്രയിലെ അന്നാബൗ സമതേ വികസന കോർപറേഷൻ ചെയർമാൻ ആയിരുന്ന രമേശ്, മടാങ് വിഭാഗത്തിനുള്ള ഫണ്ടുകൾ ഫണ്ടുകൾ വഴിവിട്ട് ചിലവഴിച്ചെന്നതാണ് കേസ്.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്കാണ് രമേശ് പണം മാറ്റിയതെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു

Previous രാഷ്​ട്രീയ ജീർണതയാണ്​ കഴിഞ്ഞ സർക്കാറിന്‍റെ സംഭാവന - മുഖ്യമന്ത്രി പിണറായി
Next ​ഇറാനിൽ പ്രസിഡൻറ്​ ​സ​ൻ റൂ​ഹാ​നി​ക്ക്​ വി​ജ​യ​പ്ര​തീ​ക്ഷ

About author

You might also like

പ്രധാന വാർത്തകൾ 0 Comments

എം.എൽ.എ ശബരിനാഥന്​ വധു ദിവ്യ എസ്​ ​അയ്യർ ഐ.എ.എസ്​

തിരുവനന്തപുരം:  അരുവിക്കര എം.എൽ.എയും അന്തരിച്ച കോൺഗ്രസ്​ നേതാവ്​ ജി കാർത്തികേയ​െൻറ മകനുമായ കെ.എസ്​ ശബരിനാഥൻ ​ വിവാഹിതനാകുന്നു.  തിരുവനന്തപുരം സബ്​ കലക്​ടർ ഡോ. ദിവ്യ എസ്​. അയ്യരാണ്​ വധു.  ഫേസ്​ബുക്​  പേജിലൂടെ  ശബരിനാഥൻ എം.എൽ.എയാണ്​ ഇക്കാര്യം പരസ്യപ്പെടുത്തിയത്​. സ്​പീക്കറായിരുന്ന ജി.കാര്‍ത്തികേയ​െൻറ  മരണത്തെ

അന്തർദേശീയം (International) 0 Comments

സിറിയിൽ ബസിന്​ നേരെ ചാവേറാക്രമണം; 100 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: സിറിയിൽ ബസിന് നേരെ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 100 പേർ കൊല്ലപ്പെട്ടു. വിമതരുടെ നിയന്ത്രണത്തിലുള്ള പട്ടണങ്ങളിൽ നിന്ന് ആളുകളുമായി സർക്കാർ നിയന്ത്രിത മേഖയിലേക്ക് പോകുന്ന ബസിന്നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരരാണ് സ്ഫോടനം നടത്തിയതെന്നും സിറിയൻ ടിവി അറിയിച്ചു. അലെപ്പോയുടെ

പ്രധാന വാർത്തകൾ 0 Comments

എച്ച്-വൺ ബി വിസ: ജെയ്റ്റ്ലി യു.എസ് വ്യവസായ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടൺ: അമേരിക്കയുടെ എച്ച്–1ബി വിസ നിയന്ത്രണത്തിന്‍റെ ഫലമായി ഐ.ടി മേഖലയിൽ ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ധനമന്ത്രി  അരുൺ ജെയ്റ്റ്ലി അമേരിക്കൻ വ്യവസായ സെക്രട്ടറി വിൽബർ റോസുമായി ചർച്ച നടത്തി.  വിദഗ്ധ ഇന്ത്യൻ ഐ.ടി തൊഴിലാളികളുടെ സംഭാവന യു.എസിന്‍റെ സാമ്പത്തിക വളർച്ചക്ക്

പ്രധാന വാർത്തകൾ 0 Comments

സ്​കൈഡൈവിങ്ങിൽ ​ലോക റെക്കോർഡ്​ സ്വന്തമാക്കി 101 കാരൻ

ലണ്ടൻ: സ്​കൈഡൈവിങ്ങിൽ പുതിയ റെക്കോർഡ്​ കുറിച്ച്​ 101 കാരൻ. ലോകത്തെ ഏറ്റവും പ്രായമേറിയ സ്​​ൈക ഡൈവർ എന്ന റെക്കോർഡാണ്​ 101 കാരനായ വേർഡൻ ഹേയ്​സ്​ സ്വന്തമാക്കിയത്​. യു.കെയിലെ ഡിവോണിൽ നിന്ന്​ 15,000 അടി ഉയരത്തിൽ നിന്ന്​ ചാടിയാണ്​ മുൻ സൈനികൻ കൂടിയായ

സ്പോർട്സ് (Sports) 0 Comments

മത വികാരം വ്രണപ്പെടുത്തൽ; ​ധോണിക്കെതിരായ ക്രിമിനൽ കേസ്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: മത വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കരുതിക്കൂട്ടി ധോണി തെറ്റ് ചെയ്യാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ധോണിക്കെതിരെ നടപടിയുമായി മുേമ്പാട്ട് പോകുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. ബിസിനസ് ടുഡേയുടെ

സ്പോർട്സ് (Sports) 0 Comments

പരിശീലക സ്ഥാനത്ത്​ തുടരുന്നതി​ന്‍റെ ഭാഗമായി കുംബ്ലെ മുന്നോട്ട്​ വെച്ച ആവശ്യങ്ങൾ ബി.സി.സി.ഐക്ക്​ സ്വീകാര്യമായില്ല.

മുംബൈ: ​െഎ.സി.സി ചാമ്പ്യൻസ്​ ട്രോഫിക്ക്​ ശേഷം പരിശീലക സ്ഥാനത്ത്​ കാലവധി പൂർത്തിയാകുന്ന അനിൽ കുംബ്ലെയുടെ പകരക്കാരനെ തേടി ബി.സി.സി.​െഎ. പുതി​യ പരിശീലകനായുള്ള അപേക്ഷകൾ ബി.സി.സി.​െഎ ഉടൻ തന്നെ സ്വീകരിച്ച്​ തുടങ്ങും. പുതിയ ആളുക​ളെ പരിഗണിക്കാതെ കുംബ്ലെക്ക്​ കാലാവധി നീട്ടി നൽകുന്നതിൽ ബി.സി.സി.​െഎ

0 Comments

No Comments Yet!

You can be first to comment this post!