കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു

കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു

ന്യൂ​ഡ​ൽ​ഹി: ചാ​ര​നെ​ന്ന്​ ആ​രോ​പി​ച്ച്​ പാ​കി​സ്​​താ​ൻ തടവിലായ  ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന് പാക്​ സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്​ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.

കേസിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാകിസ്​താനോട്​ കോടതി ആവശ്യപ്പെട്ടു.

റോണി ഏബ്രഹാമി​​െൻറ അധ്യക്ഷതയിലുള്ള 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഇന്ത്യയുടെയും കുൽഭൂഷൺ ജാദവി​​െൻറയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷ അന്താരാഷ്​ട്ര കോടതി ജാദവി​​െൻറ വധശിക്ഷ സ്​റ്റേ ചെയ്​തത്​.

കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിയ്ക്ക് അധികാരമില്ലെന്ന പാകിസ്താ​​െൻറ  വാദവും കോടതി തള്ളി. കേസ് പരിഗണിക്കാന്‍ കോടതിക്ക്​ അധികാരമുണ്ടെന്ന്​ കോടതി വ്യക്തമാക്കി.

പാകിസ്​താനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നും അതുവരെ ശിക്ഷ നടപ്പാക്കില്ലെന്നു  ഉറപ്പുവരുത്തണമെന്നും പാകിസ്​താനോട്​ കോടതി നിർദേശിച്ചു.

കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്​താൻ അംഗീകരിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കുൽഭൂഷനെ രക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന്​ ഇന്ത്യക്ക്​ അധികാരമുണ്ട്​.

നിയമസഹായം അനുവദിക്കാതിരുന്നത്​ വിയന്ന ഉടമ്പടിക്ക്​ എതിരാണെന്നും കോടതി വ്യക്തമാക്കി.

കുൽഭൂഷ​​െൻറ വിചാരണ നടന്ന പാകിസ്​താൻ സൈനിക കോടതിയെ സ്വതന്ത്ര കോടതിയായി പരിഗണിക്കാൻ രാജ്യാന്തര കോടതി തയാറായില്ല.

കുൽഭൂഷൺ ചാരപ്രവർത്തനവും ഭീകരപ്രവർത്തനവും നടത്തിയെന്ന  വാദവും കോടതി തള്ളി.

പാകിസ്​താൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യ ഉന്നയിച്ചിരുന്ന വാദങ്ങളെല്ലാംതന്നെ അംഗീകരിക്കുന്ന തരത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.

46കാ​ര​നാ​യ കുൽഭൂഷൺ ജാദവിനെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച്​ മൂ​ന്നി​നാ​ണ്​ പാ​കി​സ്​​താ​ൻ സു​ര​ക്ഷ വി​ഭാ​ഗം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ക​ഴി​ഞ്ഞ മാ​സം സൈ​നി​ക കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യും ഇ​തി​നെ​തി​രെ ഇ​ന്ത്യ ശ​ക്​​ത​മാ​യി രം​ഗ​ത്തു​വ​രു​ക​യും ചെ​യ്​​ത​തോ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി.

അ​തേ​സ​മ​യം, പാ​കി​സ്​​താ​നെ​തി​രെ ഇ​ന്ത്യ ന​ൽ​കി​യ പ​രാ​തി മേ​യ്​ എ​ട്ടി​ന്​ അ​ന്ത​ർ​ദേ​ശീ​യ ​േകാ​ട​തി പ​രി​ഗ​ണിച്ചിരുന്നു.

Previous കശ്മീർ മുഖ്യമന്ത്രി പദവിയിൽ കണ്ണും നട്ട് ബി.ജെ.പി; വഴങ്ങാതെ മെഹബൂബ
Next 'സ്മാരകങ്ങൾക്ക് പകരം മരങ്ങൾ നടൂ' അനിൽ ദവെ വിൽപ്പത്രത്തിൽ പറയുന്നു

About author

You might also like

പ്രധാന വാർത്തകൾ 0 Comments

സ​ഹ​പാ​ഠി​യെ വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും.

ടോ​ക്യോ: സാ​ധാ​ര​ണ പൗ​ര​നെ  വി​വാ​ഹം ക​ഴി​ക്കാ​നൊ​രു​ങ്ങു​ന്ന ജ​പ്പാ​ൻ രാ​ജ​കു​മാ​രി​യു​ടെ പ​ദ​വി​ക​ൾ ന​ഷ്​​ട​പ്പെ​ടും. ജ​പ്പാ​ൻ രാ​ജാ​വ്​ അ​കി​ഹി​തോ​യു​ടെ 25 വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി മാ​കോ രാ​ജ​കു​മാ​രി​യാ​ണ്​ ത​​െൻറ സ​ഹ​പാ​ഠി​യാ​യ യു​വാ​വി​നെ പ്ര​ണ​യി​ച്ച്​ വി​വാ​ഹം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്​. വി​വാ​ഹം അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. വി​വാ​ഹ​ത്തോ​ടെ മാ​കോ  രാ​ജ​കു​ടും​ബം

ദേശീയം National News Malayalam 0 Comments

ഓടുന്ന ബസ്സില്‍ മാധ്യമപ്രവര്‍ത്തക മാനഭംഗത്തിനിരയായി

ഭുവനേശ്വര്‍: ഓടുന്ന ബസ്സില്‍വെച്ച് മാനഭംഗത്തിനിരയായതിന്‍റെ അനുഭവങ്ങള്‍ ഫേസ്‍ബുക്കിലൂടെ തുറന്നുപറഞ്ഞ് മാധ്യമപ്രവര്‍ത്തക. ഒറീസയില്‍വെച്ചാണ് സംഭവം. ഭുവനേശ്വറിലേക്കുള്ള ബസ് യാത്രക്കിടെയാണ് തന്നെ സഹയാത്രികന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ സഹായം അഭ്യര്‍ത്ഥിച്ച് പോലീസിനെ വിളിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. ബസ്സില്‍ 60 പേരോളം

ദേശീയം National News Malayalam 0 Comments

മുംബൈ, ചെന്നൈ, ഹൈദരാബാദ്​ വിമാനതാവളങ്ങൾക്ക്​ ഭീഷണി

മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ്ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്. മൂന്ന് വിമാനതാവളങ്ങളിലെയും സുരക്ഷ വർധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ

ദേശീയം National News Malayalam 0 Comments

ബംഗ്ലാദേശിന്​ ഇന്ത്യയുടെ 450 കോടി ഡോളർ സഹായം

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 22 കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിൽ നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെക്കാൻ ധാരണയായത്. ബംഗ്ലാദേശിന് 450 കോടി ഡോളറിെൻറ സഹായം നൽകാനും ഇന്ത്യ തീരുമാനിച്ചു. 450

അന്തർദേശീയം (International) 0 Comments

അഫ്​ഗാനിസ്ഥാനിൽ യു.എസ്​ ബോംബാക്രമണത്തിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​

കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ വ്യോമാക്രമണത്തിൽ 13 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിലെ അച്ചിൻ ജില്ലയിലെ നാഗഹാർ പ്രവിശ്യയിലാണ് കഴിഞ്ഞയാഴ്ച യു.എസ് ആക്രമണം നടത്തിയത്. ഇന്ത്യക്കാർ കൊല്ലപ്പെട്ടത് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ത്യയുടെ ദേശീയ അന്വേഷണ എജൻസിയായ എൻ.െഎ.എ

പ്രധാന വാർത്തകൾ 0 Comments

പുനർ നിയമനം: സെൻകുമാർ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു

ന്യൂഡൽഹി: ഡി.ജി.പിയായി പുനർ നിയമനം നൽകണമെന്നാവശ്യപ്പെട്ട്​ സെൻകുമാർ വീണ്ടും സുപ്രീംകോടതിയിൽ. കോടതിയലക്ഷ്യ ഹരജിയാണ്​ സെൻകുമാർ ഫയൽ ചെയ്​തിരിക്കുന്നത്​. ഡി.ജി.പിയായി നിയമിക്കണമെന്ന കോടതി ഉത്തരവ്​ സർക്കാർ നടപ്പിലാക്കുന്നില്ലെന്ന്​ ആരോപിച്ചാണ്​ ഹരജി. ചീഫ്​ സെക്രട്ടറി നളിനി നെറ്റോയെ എതിർ കക്ഷിയാക്കിയാണ്​ ഹരജി ഫയൽ ചെയ്​തിരിക്കുന്നത്​.

0 Comments

No Comments Yet!

You can be first to comment this post!