പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്.

പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്.

തെ​ഹ്​​റാ​ൻ: അ​ടു​ത്ത പ്ര​സി​ഡ​ൻ​റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ  ഇ​റാ​ൻ ജ​ന​ത നാ​ളെ പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. 2015ലെ ​നാ​ഴി​ക​ക്ക​ല്ലാ​യ ആ​ണ​വ​ക​രാ​റി​നു ശേ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

ആ​ണ​വ പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​തി​നു പ​ക​ര​മാ​യി ഇ​റാ​നു​മേ​ൽ ചു​മ​ത്തി​യ ഉ​പ​രോ​ധ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​മെ​ന്നാ​യി​രു​ന്നു വ​ൻ ശ​ക്​​തി​ക​ളു​മാ​യി നി​ല​വി​ൽ​വ​ന്ന ആ​ണ​വ​ക​രാ​റി​​ലെ  വ്യ​വ​സ്​​ഥ.

യു.​എ​സി​ൽ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ ആ​ണ​വ​ക​രാ​റി​​െൻറ നി​ല​നി​ൽ​പു​ത​ന്നെ ഭീ​ഷ​ണി​യി​ലാ​ണെ​ങ്കി​ലും ത​ൽ​ക്കാ​ലം ഇ​റാ​നെ പ്ര​കോ​പി​പ്പി​ക്കാ​ൻ വൈ​റ്റ്​​ഹൗ​സ്​ മു​തി​ർ​ന്നേ​ക്കി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​വു​മാ​യി ഇ​റാ​​െൻറ ബ​ന്ധ​വും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ത്. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി ഏ​റ്റു​മു​ട്ട​ലി​​െൻറ സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ഴൊ​ക്കെ ക​ല​ഹ​ത്തി​​െൻറ പാ​ത വി​ട്ട്​ പ​ല​പ്പോ​ഴും സം​യ​മ​ന​ത്തി​ലൂന്നിയുള്ള നയമാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ബ​റാ​ക്​ ഒ​ബാ​മ​യു​മാ​യി ആ​ണ​വ​ക​രാ​ർ വി​ഷ​യ​ത്തി​ൽ നേ​രി​ട്ട്​ ച​ർ​ച്ച ന​ട​ത്താ​നും അ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​യി. മൂ​ന്നു ദ​ശ​ക​ത്തി​നു ശേ​ഷ​മാ​ണ്​ ഇ​റാ​ൻ-​യു.​എ​സ്​ പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്​ എ​ന്നും ഒാ​ർ​ക്ക​ണം.

എ​ന്നാ​ൽ, പു​തി​യ പ്ര​സി​ഡ​ൻ​റ്​ വ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ പാ​ത​ത​ന്നെ​യാ​വും പി​ന്തു​ട​രു​ക എ​ന്ന​ത്​ സം​ശ​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​വ​ണം ഇ​റാ​ൻ ജ​ന​ത​യി​ൽ ഭൂ​രി​ഭാ​ഗ​വും റൂ​ഹാ​നി​യു​ടെ ര​ണ്ടാ​മൂ​ഴം ആ​ഗ്ര​ഹി​ക്കു​ന്ന​തും.

ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​ന​യം അ​ടി​മു​ടി മാ​റ്റി​യെ​ഴു​ത​പ്പെ​ട്ട​തും മി​ത​വാ​ദി​യാ​യ റൂ​ഹാ​നി​യു​ടെ കാ​ല​ത്തു​ത​ന്നെ.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ റൂ​ഹാ​നി പ​രാ​ജ​യ​പ്പെ​ട്ടാ​ൽ പ​രി​ഷ്​​ക​ര​ണ​വാ​ദി​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി യാ​ഥാ​സ്​​ഥി​തി​ക വാ​ദി​ക​ൾ​ക്ക്​ അ​ധി​കാ​ര​ത്തി​ൽ തി​രി​കെ​യെ​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കും.

പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ലാ ഖാം​ന​ഇൗ​യു​ടെ വി​ല​ക്ക്​ മ​റി​ക​ട​ന്ന്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദി നെ​ജാ​ദ്​ മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത കാ​ണി​ച്ച​ത്​ റൂ​ഹാ​നി പ​ക്ഷ​ത്തെ അ​ൽ​പ​മൊ​ന്ന്​ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ, നെ​ജാ​ദി​​ന്​ ​ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അ​യോ​ഗ്യ​ത ക​ൽ​പി​ച്ച​തോ​ടെ ആ  ​പ്ര​ശ്​​നം ത​ൽ​ക്കാ​ലം പ​രി​ഹ​രി​ക്ക​പ്പെ​ട്ടു.

ഇ​റാ​ൻ ഏ​റെ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​േ​മ്പാ​ഴാ​ണ്​ ഇൗ ​ജ​ന​വി​ധി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ആ​യ​ത്തു​ല്ലാ ഖാം​ന​ഇൗ​യു​​ടെ ആ​രോ​ഗ്യ​സ്​​ഥി​തി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളാ​ണ്​ അ​തി​ലൊ​ന്ന്.

രാ​ജ്യ​ത്തെ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഖാം​ന​ഇൗ ആ​ണ്​ അ​വ​സാ​ന​വാ​ക്ക്. അ​ദ്ദേ​ഹം വേ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ തീ​ർ​ന്നു എ​ല്ലാം.  1979​െല ​ഇ​സ്​​ലാ​മി​ക വി​പ്ല​വ​ത്തി​ന്​ അ​ടി​ത്ത​റ​യി​ട്ട ആ​യ​ത്തു​ല്ലാ ഖു​മൈ​നി പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന സ​മ​യ​ത്ത്​ ഖാം​ന​ഇൗ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം അ​വ​രോ​ധി​ച്ചി​ട്ടു​ണ്ട്.

1980ക​ളി​ലാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ മ​ര​ണ​ത്തോ​ടെ ഖാം​ന​ഇൗ പ​ര​മോ​ന്ന​ത പ​ദ​വി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്​​തു.

ഖാം​ന​ഇൗ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ര​മ്പ​ര്യ​വി​ഭാ​ഗ​ത്തി​​െൻറ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​യാ​യ ഇ​ബ്രാ​ഹീം റ​ഇൗ​സി​യാ​ണ്​ നി​ല​വി​ൽ റൂ​ഹാ​നി​ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന സ്​​ഥാ​നാ​ർ​ഥി.

പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ
ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ജ്യം നേ​രി​ടു​ന്ന അ​സ്​​ഥി​ര​ത പ​രി​ഹ​രി​ക്കു​മെ​ന്ന​താ​യി​രു​ന്നു റൂ​ഹാ​നി​യു​ടെ 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​​ൽ പ്ര​ധാ​നം. ​എ​ന്നാ​ൽ, ആ​ണ​വ​ക​രാ​റി​നു ശേ​ഷം റൂ​ഹാ​നി രാ​ജ്യ​ത്തെ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ട്ട​തി​നെ​ക്കു​റി​ച്ചു​ള്ള ഹി​ത​പ​രി​ശോ​ധ​ന​യാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ ഇൗ ​തെ​ര​ഞ്ഞെ​ടു​പ്പ്. രാ​ജ്യ​ത്തെ ത​ക​ർ​ന്ന​ടി​ഞ്ഞ സാ​മ്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ണ​പ്പെ​രു​പ്പ​ത്തി​​െൻറ​ തോ​ത്​ കു​റ​ക്കാ​നും ക​ഴി​ഞ്ഞെ​ങ്കി​ലും തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്കി​ൽ വ​ർ​ധ​ന തു​ട​രു​ക​യാ​ണ്. വി​മ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ഉൗ​ന്ന​ലും ഇൗ ​മേ​ഖ​ല​ത​ന്നെ. ഇൗ​യ​വ​സ​ര​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​രു​ടെ സ്​​ഥാ​നാ​ർ​ഥി​യാ​യാ​ണ്​ റ​ഇൗ​സി സ്വ​യം ചി​ത്രീ​ക​രി​ക്കു​ന്ന​ത്. യു​വാ​ക്ക​ൾ​ക്ക്​ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വ​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​ധാ​ന വാ​ഗ്​​ദാ​നം. ഒ​പ്പം സാ​മ്പ​ത്തി​ക വ്യ​വ​സ്​​ഥ ഉ​ട​ച്ചു​വാ​ർ​ക്കു​മെ​ന്ന ഉ​റ​പ്പും.

1600 പേ​രാ​ണ്​ ഇ​ക്കു​റി മ​ത്സ​രി​ക്കാ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​. അ​തി​ൽ ആ​റെ​ണ്ണം മാ​ത്ര​മാ​ണ്​ ഗാ​ർ​ഡി​യ​ൻ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച​ത്. 100ലേ​റെ വ​നി​ത​ക​ളും പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. ഒ​രാ​ളെ​പോ​ലും പ​രി​ഗ​ണി​ച്ചി​ല്ല. റൂ​ഹാ​നി​യു​ടെ വൈ​സ്​​പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഇ​സ്​​ഹാ​ഖ്​ ജ​ഹാം​ഗീ​രി, തെ​ഹ്​​റാ​ൻ മേ​യ​ർ മു​ഹ​മ്മ​ദ്​ ബാ​ഖി​ർ ഖാ​ലീ​ബാ​ഫ്, റ​ഇൗ​സി, അ​ത്ര​യൊ​ന്നും പ്ര​ശ​സ്​​ത​ര​ല്ലാ​ത്ത മു​സ്​​ത​ഫ ആ​ഖാ മീ​ർ സ​ലീം, മു​സ്​​ത​ഫ ഹാ​ശി​മി താ​ബ എ​ന്നി​വ​രാ​ണ്​ അ​വ​സാ​ന പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​ത്. അ​തി​ൽ തെ​ഹ്​​റാ​ൻ മേ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. പാ​ര​മ്പ​ര്യ​വാ​ദി​ക​ളു​ടെ റ​ഇൗ​സി​ക്കു വേ​ണ്ടി​യാ​ണ്​ പി​ന്മാ​റ്റ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. റൂ​ഹാ​നി​ക്കു​ വേ​ണ്ടി ജ​ഹാം​ഗീ​രി​യും പി​ന്മാ​റി. ഇ​പ്പോ​ൾ റൂ​ഹാ​നി​യു​ൾ​പ്പെ​ടെ നാ​ലു​പേ​ർ മാ​ത്ര​മാ​ണ്​ രം​ഗ​ത്തു​ള്ള​ത്.

വോ​െട്ടടുപ്പ്​ രീതി
18 തി​ക​ഞ്ഞ എ​ല്ലാ​വ​ർ​ക്കും ഇ​റാ​നി​ൽ വോ​ട്ടു​ണ്ട്. 1.8 കോ​ടി വോ​ട്ട​ർ​മാ​രാ​ണ്​ ഇ​ക്കു​റി വി​ധി​യെ​ഴു​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വു​ക. പ​രി​ഷ്​​ക​ര​ണ​വാ​ദി​ക​ൾ പി​ന്തു​ണ​ക്കു​ന്ന 68കാ​ര​നാ​യ റൂ​ഹാ​നി​ക്കാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്. ഇ​റാ​ൻ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ 16 വ​ർ​ഷം സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ്​ ഖാ​ത്ത​മി ഇ​റാ​ൻ പ്ര​സി​ഡ​ൻ​റാ​യ അ​വ​സ​ര​ത്തി​ൽ റൂ​ഹാ​നി​യാ​യി​രു​ന്നു പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ആ​ണ​വ ച​ർ​ച്ച​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​ത്. റൂ​ഹാ​നി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ ഇ​റാ​ൻ യുേ​റ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം നി​ർ​ത്തി​വെ​ച്ചു. അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോർജ ഏ​ജ​ൻ​സി​യു​മാ​യി ഒ​ത്തു​ചേ​ർ​ന്നു​ള്ള ന​യ​മാ​ണ്​ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. അ​ന്ത​രി​ച്ച മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ക്​​ബ​ർ ഹാശി​മി റ​ഫ്​​സ​ഞ്ചാ​നി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​കൂ​ടി​യാ​ണ്​ അ​ദ്ദേ​ഹം. റ​ഫ്​​സ​ഞ്ചാ​നി പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ 1989ൽ ​അ​ദ്ദേ​ഹ​ത്തെ സു​പ്രീ​ം​ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. 56കാ​ര​നാ​യ ഇ​ബ്രാ​ഹീം റ​ഇൗ​സി​ക്കാ​ണ്​ അ​ടു​ത്ത സാ​ധ്യ​ത. ഇ​റാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ ജ​ന​റ​ൽ ആ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്​ ഇ​പ്പോ​ഴും ജു​ഡീ​ഷ്യ​റി​യി​ൽ സു​പ്ര​ധാ​ന റോ​ളു​ണ്ട്.

വി​ജ​യി​ക്കാ​ൻ 50 ശ​ത​മാ​ന​ത്തി​ലേ​റെ വോ​ട്ട് വേ​ണം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും ഇൗ ശതമാനം ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ ത​മ്മി​ൽ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് നടക്കും. ഒ​ന്നാം ഘ​ട്ട​ത്തി​ൽ​ത​ന്നെ റൂ​ഹാ​നി ജ​യി​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണ്​ ഖാ​ലീ​ബാ​ഫ് പി​ന്മാ​റി ​റ​ഇൗ​സി​ക്ക്​ പി​ന്തു​ണ ന​ൽ​കി​യ​ത്. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഖാ​ലീ​ബാ​ഫ് ആ​യി​രു​ന്നു റൂ​ഹാ​നി​യു​ടെ മു​ഖ്യ എ​തി​ർ​സ്ഥാ​നാ​ർ​ഥി. അ​ന്ന് ഒ​ന്നാം ഘ​ട്ട​ത്തി​ൽ​ത​ന്നെ റൂ​ഹാ​നി ജ​യി​ച്ചു; ഖാ​ലീ​ബാ​ഫി​ന്​ 16.5 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

Previous 'സ്മാരകങ്ങൾക്ക് പകരം മരങ്ങൾ നടൂ' അനിൽ ദവെ വിൽപ്പത്രത്തിൽ പറയുന്നു
Next ജനറൽ ആശുപത്രിയിലെ മിന്നൽ പരിശോധനയിൽ മന്ത്രിക്ക് കിട്ടിയത് മദ്യക്കുപ്പികൾ

About author

You might also like

അന്തർദേശീയം (International) 0 Comments

കുവൈത്തില്‍ നിയമം കര്‍ശനമാക്കി; സ്‌പോണ്‍സറെ വിട്ട് ജോലി ചെയ്യുന്നവര്‍ കുടുങ്ങും

കുവൈത്ത് സിറ്റി: സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ നിന്നു മാറി മറ്റു ജോലികള്‍ ചെയ്യുന്ന വിദേശികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം. 18ാം നമ്പര്‍ തൊഴില്‍ വിസയില്‍ ഉള്‍പ്പെട്ട വിദേശികള്‍ക്കെതിരേയാണ് നടപടി. തൊഴിലാളി ഒളിച്ചോടിയതാണെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവരെ പിടികൂടി കരിമ്പട്ടികയില്‍

സംസ്ഥാനം (State) 0 Comments

പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി

മൂന്നാർ: നിരാഹാര സമരം നടത്തിയിരുന്ന പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. ഗോമതി, കൗസല്യ എന്നിവരെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സമരം നടത്തുന്ന പ്രവർത്തകരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ നടപടി. അറസ്​റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരും സമരത്തിന്​ പിന്തുണ നൽകുന്ന

അന്തർദേശീയം (International) 0 Comments

ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു

സോൾ: അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചു. ദക്ഷിണകൊറിയയെ ഉദ്ധരിച്ച്​ യോൻഹാപ്​ ന്യൂസ്​ എജൻസിയാണ്​ പരീക്ഷണം റിപ്പോർട്ട്​ ചെയ്​തത്​. മിസൈൽ പരീക്ഷണം പരാജയമായിരുന്നുവെന്ന്​ അമേരിക്കയും ദക്ഷിണകൊറിയയും അവകാശപ്പെട്ടു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ടുള്ള പ്രശ്​നങ്ങൾ സംഘർഷത്തിൽ കലാശിക്കുമെന്ന്​ പ്രസിഡൻറ്​ ട്രംപ്​

അന്തർദേശീയം (International) 0 Comments

പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം; നാല് ​മരണം

ഇസ്ലാമാബാദ്: പാകിസ്താനിൽ തലസ്ഥാന നഗരിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ രണ്ടു സാധാരണക്കാർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ജനസംഖ്യ കണക്കെടുപ്പ് നടത്തുകയായിരുന്ന സംഘത്തിന് നേർക്കായിരുന്നു ആക്രമണം. ഇതേതുടർന്ന് രാജ്യത്തെ പ്രധാന സ്ഥലങ്ങളും റോഡുകളുമെല്ലാം പൊലീസ് സംരക്ഷണത്തിലാണ്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പട്ടാളക്കാരാണെന്നും സംഭവം ഭീകരാക്രമണമാണെന്നും

ദേശീയം National News Malayalam 0 Comments

യു.പിയിൽ ചിപ്പ്​ ഉപ​യോഗിച്ച്​ പെട്രോൾ പമ്പുകളിൽ തട്ടിപ്പ്​ നടത്തിയ 23 പേരെ

ലക്​നോ: യു.പിയിൽ ചിപ്പ്​ ഉപ​യോഗിച്ച്​ പെട്രോൾ പമ്പുകളിൽ തട്ടിപ്പ്​ നടത്തിയ 23 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തട്ടിപ്പ്​ നടത്തിയ ആറ്​ പെട്രോൾ പമ്പുകൾ പൂട്ടി​. പെട്രോൾ അടിക്കുന്ന യന്ത്രങ്ങളിൽ ചിപ്പ്​ ഘടിപ്പിച്ചാണ്​ ഇവർ തട്ടിപ്പ്​ നടത്തിയിരുന്നത്​. ചിപ്പുകൾ ഘടിപ്പിച്ച പമ്പുകളിൽ

അന്തർദേശീയം (International) 0 Comments

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ആക്രമണം മരിച്ചവരുടെ എണ്ണം100.

കാബൂൾ: വടക്കൻ അഫ്ഗാനിസ്താനിലെ സൈനിക കേന്ദ്രത്തിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ മരണപ്പെട്ട സൈനികരുടെ എണ്ണം 100 ആയി ഉയർന്നു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് മരണപ്പെട്ടവരുടെ എണ്ണം പുറത്തുവിട്ടത്. ബാൽക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മസാറെ ഷെരീഫിലെ സൈനിക താവളത്തിലെ പള്ളിയിൽ നിന്ന് വെള്ളിയാഴ്ച

0 Comments

No Comments Yet!

You can be first to comment this post!